
കോട്ടയം. വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. നാട്ടകം മൂലവട്ടം കൈതയിൽ വീട്ടിൽ സതീഷിനെയാണ് (41) ആണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്തതിന്റെ തിരിച്ചടവിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിൽ പ്രതിയും സുഹൃത്തുക്കളും ചേർന്ന് പരാതിക്കാരനായ പ്രദീപ്കുമാറും ഭാര്യയും സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പിന്നീട്, കോടതിയിൽ നിന്ന് ജാമ്യം എടുത്തശേഷം ഹാജരാകാതെ മുങ്ങി. കോടതി പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.