വാഴൂർ:ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) വാഴൂർ പഞ്ചായത്ത് സമ്മേളനം നടന്നു. കൊടുങ്ങൂർ നന്ദനം ഓഡിറ്റോറിയത്തിൽ സമ്മേളനം ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ.എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ അദ്ധ്യക്ഷനായി. പി.കെ. ബിജി, റംഷാദ് റഹ്മാൻ, അഡ്വ. ബെജു കെ. ചെറിയാൻ, വി.പി. റെജി, ജിനുരാജ്, അനിൽകുമാർ, സത്താർ, ടി.വി അഭിലാഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നോജ് കുമാർ (പ്രസിഡന്റ്), ജിനുരാജ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

ചിത്രം-ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ വാഴൂർ പഞ്ചായത്ത് സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ. എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു.