പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ കർക്കടകവാവുദിനമായ നാളെ പിതൃപുണ്യത്തിനായി വെച്ചുനമസ്‌കാരം നടത്തും. പിതൃക്കളുടെ പേരിലും നാളിലും നമസ്‌കാരപൂജയ്ക്കും സൗകര്യമുണ്ട്.
ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ നാളെ പിതൃപൂജ, പിതൃനമസ്‌കാരം എന്നിവ നടത്തും. മേൽശാന്തി കെ.എസ്.ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ രാവിലെ 5.30 മുതൽ കടൂപ്പറമ്പിൽ ഇല്ലത്ത് വളപ്പിൽ വാവുബലി നടക്കും.
ഏറത്തുവടകര: തൃക്കണ്ണാപുരം മഹാദേവക്ഷേത്രത്തിൽ കർക്കടക വാവ് ദിനത്തിൽ ക്ഷേത്രക്കടവിൽ മേൽശാന്തി ഗിരീഷ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പിതൃതർപ്പണം നടക്കും. തിലഹോമം, പിതൃപൂജ, പിതൃനമസ്‌ക്കാരം എന്നീ വഴിപാടുകളുമുണ്ട്.
ഇളങ്ങുളം: എസ്.എൻ.ഡി.പി യോഗം 44ാം നമ്പർ ശാഖയിൽ കർക്കടക വാവുദിനത്തിൽ പുലർച്ചെ 5 മുതൽ പിതൃബലി, പിതൃനമസ്‌കാരം, കൂട്ടനമസ്‌കാരം, തിലഹവനം, സായൂജ്യപൂജ എന്നിവ നടക്കും.
ഉരുളികുന്നം: ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളി ക്ഷേത്രത്തിൽ കർക്കടക വാവുദിനത്തിൽ രാവിലെ പിതൃപൂജ, നമസ്‌കാരം എന്നീ ചടങ്ങുകൾ നടക്കും.