വൈക്കം : മൊബൈൽ ഫോണിന്റെയും ,സോഷ്യൽ മീഡിയയുടെയും അമിതമായ ഉപയോഗം യുവതലമുറയ്ക്ക് വൻ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന മുന്നറിയിപ്പുമായി കേരള ജനമൈത്രി പൊലീസ് ഡ്രാമ ടീം അവതരിപ്പിച്ച സൈബർ ബോധവത്ക്കരണ നാടകം ശ്രദ്ധേയമായി . വൈക്കം സത്യാഗ്രഹ സ്മാരക ആശ്രമം സ്കൂളിലാണ് സൈബർ ബോധവത്ക്കരണത്തിന്റെ പ്രമേയത്തോടെ 'തീക്കളി' എന്ന നാടകം അരങ്ങേറിയത്. വൈക്കം ജനമൈത്രി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി കൃഷ്ണൻ പോറ്റി നാടക അവതരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക പി.ആർ ബിജി അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് സി.ആർ.ഒ ,ബി. സിജി , പി.ആർ.ഒ, ടി.ആർ മോഹനൻ , ബീസ്റ്റ് ഓഫീസർമാരായ സിന്ധു കെ.ഹരിദാസ് , ജോസഫ് തോമസ് , ജനമൈത്രി സമിതി കോഡിനേറ്റർ പി.എം സന്തോഷ് കുമാർ , പ്രിൻസിപ്പാൾ ഷാജി ടി.കുരുവിള , പി.ടി.എ പ്രസിഡന്റ് പി.പി..സന്തോഷ് , ജനമൈത്രി സമിതി അംഗങ്ങളായ പി.സോമൻപിള്ള , ലൈല ജയരാജ് എന്നിവർ പങ്കെടുത്തു.