
മുണ്ടക്കയം. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ പച്ചക്കറി വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോൻ ആദ്യ വിളവെടുത്ത് വൈസ് പ്രസിഡന്റ് ജെസി ജോസിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. പതിനൊന്നാം വാർഡിലെ വർണം എസ്.എച്ച്.ജി അംഗങ്ങളും ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലെ വാർഡ് തല കർഷക ഗ്രൂപ്പും ചേർന്ന് കൃഷി ചെയ്ത പച്ചക്കറികളാണ് വിളവെടുത്തത്. കൃഷി ഓഫീസർ ആർദ്ര ആൻ പോൾ, ഇൻചാർജ് പി.ആർ.വേണുഗോപാൽ, അസി.കൃഷി ഓഫിസർ മനോജ് മോൻ അഗസ്റ്റിൻ, കൃഷി അസി. എം.വി. വിനു, എസ്.എച്ച്.ജി പ്രസിഡന്റ് കെ.കെ.ഷാജൻ, സെക്രട്ടറി പി.നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.