പാലാ:മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 13 ന് രാവിലെ 10 മുതൽ അദാലത്ത് നടത്തും. പരാതികൾ 28ന് മുമ്പായി പാലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ലീഗൽ സർവീസ് കമ്മറ്റി ഓഫീസിൽ നൽകണം. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും സമൻസ് ലഭിച്ചവർക്കും കോടതിയിൽ നിന്ന് കേസ് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചവർക്കും 27 മുതൽ ആഗസ്റ്റ് 13 വരെ കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഫൈൻ അടയ്ക്കാൻ സൗകര്യം ഉണ്ടായിരിക്കും. അദാലത്തിന്റെ ഭാഗമായുള്ള ഈ സ്‌പെഷ്യൽ സിറ്റിംഗിൽ ഫൈൻ തുക കുറച്ച് കൊടുക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9744801886, 04822 216685, 04822 216050