പാലാ: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പഠനമുറി പദ്ധതി പ്രകാരം 2022-23 വർഷത്തെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി ളാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പാലാ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ളാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8547630067.