കോ​ട്ട​യം​ ​:​ ​കാ​ഴ്ച​ ​മ​റ​ച്ച് ​കാ​ടു​ക​ൾ,​ ​നോ​ക്കു​കു​ത്തി​യാ​യി​ ​വ​ഴി​വി​ള​ക്കു​ക​ൾ​ ​പി​ന്നെ​ ​അ​പ​ക​ടം​ ​ന​ട​ന്നി​ല്ലെ​ങ്കി​ല്ലേ​ ​അ​ത്ഭു​തം.​ ​കോ​ടി​മ​ത​ ​നാ​ലു​വ​രി​പ്പാ​ത​യി​ൽ​ ​അ​പ​ക​ടം​ ​തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും​ ​അ​ധി​കൃ​ത​ർ​ ​നി​സം​ഗ​ത​ ​പു​ല​ർ​ത്തു​ക​യാ​ണ്.​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​അ​മി​ത​ ​വേ​ഗ​ത​യും​ ​അ​പ​ക​ട​ങ്ങ​ൾ​ക്ക് ​ആ​ക്കം​ ​കൂ​ട്ടു​ന്നു.​

​നി​ര​വ​ധി​ ​ജീ​വ​നു​ക​ളാ​ണ് ​ഇ​തി​നോ​ട​കം​ ​ഇ​വി​ടെ​ ​പൊ​ലി​ഞ്ഞ​ത്.​ ​പരിക്കേറ്റവരും നിരവധി. ഡിവൈഡറിൽ അലങ്കാരത്തിനായി വച്ചുപിടിപ്പിച്ച ചെടികളും മറ്റും മൂടി പുല്ല് വളർന്ന് നിൽക്കുന്ന സ്ഥിതിയാണ്. വേണ്ടത്ര പരിപാലന പ്രവർത്തനങ്ങൾ നടത്താത്തതാണ് കാട് വളരാൻ ഇടയാക്കിയത്. ​വേ​ഗ​ ​നി​യ​ന്ത്ര​ണ​ ​കാ​മ​റ​ക​ൾ​ ​സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​അ​മി​ത​വേ​ഗ​ത​യ്ക്ക് ​കു​റ​വൊ​ന്നു​മി​ല്ല. റോ​ഡി​ലെ​ ​മൂ​ന്നു​ ​കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ​ ​നി​ര​ത്തി​ ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ ​സോ​ളാ​ർ​ ​ലൈ​റ്റു​ക​ൾ​ ​പ​ല​തും​ ​തു​രു​മ്പു​ ​പി​ടി​ച്ച​ ​നി​ല​യി​ലാ​ണ്.​ ​പ​ക​ൽ​ ​സ​മ​യം​ ​തെ​ളി​ഞ്ഞ് ​കി​ട​ക്കു​ന്ന​ ​ലൈ​റ്റു​ക​ൾ​ ​രാ​ത്രി​യാ​കു​മ്പോ​ൾ​ ​മി​ഴി​യ​ട​യ്ക്കും.​ ​വൈ​ദ്യു​തി​ ​പോ​സ്റ്റു​ക​ളി​ൽ​ ​പ​ല​തി​ന്റെ​യും​ ​സ്വി​ച്ച് ​ബോ​ർ​ഡു​ക​ളും​ ​ത​ക​രാ​റി​ലാ​യി​രി​ക്കു​ക​യാ​ണ്.

മ​ദ്ധ്യ​ഭാ​ഗ​ത്തെ​ ​ഇ​ട​നാ​ഴി​ ​മ​ര​ണ​ക്കെ​ണി

നാ​ലു​വ​രി​പ്പാ​ത​യു​ടെ​ ​മ​ദ്ധ്യ​ഭാ​ഗ​ത്തെ​ ​ഇ​ട​നാ​ഴി​ ​മ​ര​ണ​ക്കെ​ണി​യാ​കു​ക​യാ​ണ്.​ ​ര​ണ്ട​ര​ ​മൂ​ന്നു​ ​കി​ലോ​മീ​റ്റ​ർ​ ​മാ​ത്രം​ ​ദൂ​ര​മു​ള്ള​ ​ഡി​വൈ​ഡ​റി​ന്റെ​ ​മ​ദ്ധ്യ​ഭാ​ഗ​ത്താ​ണ് ​അ​നാ​വ​ശ്യ​മാ​യി​ ​ഇ​ട​നാ​ഴി​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​വി​ടെ​ ​കാ​ട് ​വ​ള​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​ത് ​പ​ക​ൽ​ ​സ​മ​യ​ത്ത് ​പോ​ലും​ ​യാ​ത്ര​ക്കാ​രു​ടെ​ ​കാ​ഴ്ച​ ​മ​റ​യ്ക്കു​ന്നു​ണ്ട്.​ ​കാ​ട് ​യ​ഥാ​സ​മ​യം​ ​തെ​ളി​ച്ചാ​ൽ​ ​പ​കു​തി​ ​അ​പ​ക​ട​ങ്ങ​ൾ​ ​കു​റ​യ്ക്കാ​നാ​കും.