kob-sivaprasad

ഏറ്റുമാനൂർ : രോഹൻവില്ലയിൽ (കരോട്ടുമഠം) ഏറ്റുമാനൂർ ശിവപ്രസാദ് (62) നിര്യാതനായി. കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി, ഐ.എൻ.എൽ.സി കോട്ടയം ജില്ലാ പ്രസിഡന്റ്, കേരള ജേർണലിസ്റ്റ് യൂണിയൻ ഏറ്റുമാനൂർ മേഖലാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ജെ.ലളിത (റിട്ട.കൃഷി അസിസ്റ്റന്റ് ഡയറക്ടർ). മക്കൾ : ശരത് (സ്വീഡൻ), ശിൽപ്പ (കിടങ്ങൂർ എൻജിനിയറിംഗ് കോളേജ് അദ്ധ്യാപിക). മരുമക്കൾ : നൈന (കാണക്കാരി), മഹേഷ് (വെള്ളായണി, തിരുവനന്തപുരം). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.