മുണ്ടക്കയം: പ്രളയകാലത്ത് പൂർണമായും തകർന്ന കൂട്ടിക്കൽ പ്രദേശവും, മ്ലാക്കര പാലവും നേരിടുന്ന അവഗണനയ്ക്കും സഹകരണ ബാങ്കുകളുടെ ജപ്തി ഭീഷണിക്കുമെതിരെ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമര പരിപാടികളുടെ ഭാഗമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഇന്ന് രാവിലെ 10ന് ദുരിതബാധിത മേഖല സന്ദർശിക്കും. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ നടക്കുന്ന മുട്ടിൽ ഇഴയൽ സമരം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.എൻ.കെ നാരായണൻ നമ്പൂതിരി, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ സെൽ കോഡിനേറ്റർ കെ.ആർ സോജി, മണ്ഡലം പ്രസിഡന്റ് റോയ് ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് ദീപു തുടങ്ങിയവർ പങ്കെടുക്കും.