കുമരകം: കാർഗിൽ പോരാളികൾക്ക് പ്രണാമം അർപ്പിച്ച് എസ്.കെ.എം എച്ച്.എസി.എസിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എൻ.സി.സി (ആർമി ) യൂണിറ്റിന്റെ നേതൃത്വത്തിലാണ് കാർഗിൽ വിജയദിവസം ആഘോഷിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് കെ എം ഇന്ദുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ് കെ എം ദേവസ്വം സെക്രട്ടറി കെ ഡി സലിമോൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കാർഗിൽ വിജയസന്ദേശം നൽകി. പുഷ്പാർച്ചനയും നടന്നു. പരിപാടികൾക്ക് എ.എൻ.ഒ അനിഷ് കെ.എസ് , ഗീതാമോൾ പി.പി, എസ്.ജി.റ്റി ആരോൺ എന്നിവർ നേതൃത്വം നൽകി .