കുറവിലങ്ങാട് :കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ജൈത്രം 2022 29ന് സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. 29 ന് രാവിലെ 10 ന് വനമാല ദേവസ്വം ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കുറിച്ചിത്താനം എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് അനിയൻ തലയാറ്റുപിള്ളി അദ്ധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും. ചടങ്ങിൽ സ്‌കൂൾ മാനേജർ പഴയിടം മോഹനൻ നമ്പൂതിരി, പ്രിൻസിപ്പാൾ പി പി നാരായണൻ നമ്പൂതിരി, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയശ്രീ. കെ, ഹെഡ്മിസ്ട്രസ്സ് കെ. എൻ സിന്ധു, എസ്.കെ.പി.എസ് മാനേജർ എൻ.രാമൻ നമ്പൂതിരി, ജോസഫ് വെള്ളാനാൽ, എം.എൻ സന്തോഷ്‌കുമാർ, പി.ആർ സോമനാഥൻ, പി.സന്തോഷ്‌കുമാർ, പി.പി കേശവൻ നമ്പൂതിരി, ദീപ.പി, ശ്രീജിത്ത് പി.ജി എന്നിവർ പ്രസംഗിക്കും.