ഭരണങ്ങാനം: വി. അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നും നാളെയും ഭരണങ്ങാനത്ത് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി .വിലങ്ങുപാറ ജംഗ്ഷൻ മുതൽ ചർച്ച് വ്യൂറോഡുവരെ ഇന്ന് വൈകിട്ട് ആറു മുതൽ രാത്രി ഒൻപതുവരെയും നാളെ രാവിലെ എട്ടുമുതൽ വൈകിട്ട് എട്ട്‌വരെ വൺവേയായിരിക്കും. ഈരാറ്റുപേട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ വിലങ്ങുപാറ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കി ഇടത്തോട്ട് തിരിഞ്ഞ് ചർച്ച് വ്യൂറോഡിലൂടെ പ്രധാന റോഡിലെത്തണം. പാലായിൽ നിന്ന് വരുന്ന ബസുകൾ അൽഫോൻസാ ടവറിനു മുന്നിൽ യാത്രക്കാരെ ഇറക്കി പ്രധാന റോഡിലൂടെ മുന്നോട്ടുപോകണം. പാലായിൽ നിന്നുള്ള വലിയവാഹനങ്ങൾ വട്ടോളിപാലം പരിസരത്തും ഈരാറ്റുപേട്ടയിൽ നിന്നുള്ള വലിയ വാഹനങ്ങൾ വിലങ്ങുപാറ ക്ഷേത്രം ഭാഗത്തും പാർക്ക് ചെയ്യണം. ചെറുവാഹനങ്ങൽ പള്ളി മൈതാനം എസ് എച്ച് സ്കൂൾ ഗ്രൗണ്ട് അൽഫോൻസാ റസിഡൻഷ്യൽ സ്‌ക്കൂൾ മൈതാനം മുതുപ്ലാക്കൽ ഗൗണ്ട് എന്നിവിടങ്ങളിലും ഇരുചക്രവാഹനങ്ങൾ മാതൃഭവൻ, അസീസി ആർക്കേഡ്, വെട്ടത്തേൽ ഏജൻസീസിന് എന്നിവയ്ക്ക് മുമ്പിലും പാർക്ക് ചെയ്യണം. വിലങ്ങുപാറ ജംക്ഷൻ മുതൽ അൽഫോൻസാ ഗെയിറ്റ് വരെയുള്ള മെയിൻ റോഡിൽ പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
നാളെ തീർത്ഥാടന കേന്ദ്രത്തിലെത്തുന്ന എല്ലാ വാഹനങ്ങളും അൽഫോൻസാ ഗെയിറ്റുവഴി കയറി ഇടവക ദൈവാലയത്തിന്റെ മുമ്പിൽകൂടി മടങ്ങിപോകണം.