പാലാ: വി. അൽഫോൻസാമ്മയുടെ തിരുനാളിൽ പങ്കെടുക്കാൻ ഭരണങ്ങാനത്ത്‌ വിശ്വാസികളുടെ തിരക്കേറി. തിരുനാളിന്റെ എട്ടാം ദിനമായ ഇന്നലെ സാറ്റാനാരൂപതാ മുൻ ബിഷപ്പ് മാർ മാത്യു വാണിയേക്കിഴക്കേൽ, ഫാ. ജോൺ ചാവേലിൽ, ഫാ.ജോൺസൺ പുള്ളീറ്റ്, ഫാ.ജോസഫ് നരിതൂക്കിൽ, ഫാ.ജോസഫ് കടുപ്പിൽ, ഫാ.തോമസ് മണ്ണൂർ എന്നിവർ വി. കുർബാനയർപ്പിച്ചു. വൈകുന്നേരം ആഘോഷമായ ജപമാല മെഴുതിരിപ്രദക്ഷണവും നടന്നു.

ഇന്ന് രാവിലെ 11ന് ചങ്ങനാശ്ശേരി അതിരൂപതാ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആഘോഷമായ വി. കുർബാനയർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം 5 ന് ഇടവകദൈവാലയത്തിൽ വച്ച് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വി. കുർബാനയർപ്പിച്ച് സന്ദേശം നൽകും. രാവിലെ 5.30 ന് ഫാ. ജോൺസൺ പുള്ളീറ്റ്, 6.30ന്, ഫാ.ഡെയിസൺ തരകൻ , 8ന് ഫാ.എമ്മാനുവേൽ പാറേക്കാട്ട് , ഉച്ചകഴിഞ്ഞ് 2.30ന് ഫാസ്‌കറിയാ വേകത്താനം, 3.30ന് ശ്രവണപരിമിതർക്കായ് ഫാബിജു മൂലക്കര ആഗ്യഭാഷയിൽ വി.കുർബാന അർപ്പിക്കും 5ന് ഫാ.തോമസ് മണ്ണൂർ എന്നിർ വി.കുർബാന അർപ്പിക്കും.