ഏറ്റുമാനൂർ : വ്യാപാരി വ്യവസായി സമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചിക്കൻ വ്യാപാരി സമിതിയുടെ ഏരിയ സമ്മേളനം വ്യാപാരി വ്യവസായി സമിതി ഹാളിൽ നടന്നു.വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ചിക്കൻ വ്യാപാരി സമിതി ഏരിയ പ്രസിഡന്റ് എൻ.ആർ സുരേഷ് കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ മനോജ് കളമശേരി, അബ്ദുൾ മജീദ്, ജില്ലാ സെക്രട്ടറി അബ്ദുൾ സത്താർ, ഏരിയ സെക്രട്ടറി മഞ്ചേഷ്, ജോ.സെക്രട്ടറി ജോയിച്ചൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് / മുൻസിപ്പൽ ലൈസൻസിന് ആവശ്യമുള്ള സർട്ടിഫിക്കറ്റുകൾ ജോമാേൻ അലീന ഏറ്റുവാങ്ങി.