alpho

പാലാ. ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ പ്രധാന തിരുനാൾ ഇന്നും നാളെയും നടക്കും. ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​ച​ങ്ങ​നാ​ശേ​രി​ ​അ​തി​രൂ​പ​താ​ ​ആ​ർ​ച്ചു​ബി​ഷ​പ്പ് ​മാ​ർ​ ​ജോ​സ​ഫ് ​പെ​രു​ന്തോ​ട്ടം​ ​ആ​ഘോ​ഷ​മാ​യ​ ​ ​കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് ​സ​ന്ദേ​ശം​ ​ന​ൽ​കും.​ ​വൈ​കു​ന്നേ​രം​ 5​ ​ന് ​ഇ​ട​വ​ക​ ദൈ​വാ​ല​യ​ത്തി​ൽ​ ​ ​മാ​ർ​ ​ജോ​സ​ഫ് ​ക​ല്ല​റ​ങ്ങാ​ട്ട് ​ആ​ഘോ​ഷ​മാ​യ​ ​കു​ർ​ബാ​ന​യ​ർ​പ്പിക്കും. തിരക്ക് കണക്കിലെടുത്ത് ഇ​ന്നും​ ​നാ​ളെ​യും​ ​ഭ​ര​ണ​ങ്ങാ​ന​ത്ത് ​ഗ​താ​ഗ​ത​ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.