വൈക്കം : നഗരസഭ പ്രദേശങ്ങളിൽ തെരുവുനായ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ നിയന്ത്റണ നടപടികൾ സ്വീകരിക്കമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ വൈക്കം ടൗൺ നോർത്ത്, സൗത്ത് ലോക്കൽ കമ്മി​റ്റികളുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് സമരപരിപാടി ഉദ്ഘാടനം ചെയ്തു. വൈക്കം ടൗൺ ലോക്കൽ സെക്രട്ടറി കെ.വി.ജീവരാജൻ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് സെക്രട്ടറി പി.പ്രദീപ് ,നഗരസഭ മുൻ ചെയർമാൻ എൻ.അനിൽ ബിശ്വാസ്, അഡ്വ.കെ പ്രസന്നൻ , സി.എൻ.പ്രദീപ് കുമാർ, ആർ.സന്തോഷ് , എൻ.മോഹനൻ , അഡ്വ.ചന്ദ്രബാബു എടാടൻ , കെ.ഇ മണിയൻ , എം. മോഹനൻ, റെജിമോൻ , സിന്ധു മധുസൂദനൻ, കെ.വി സുമ, ലേഖാ ശ്രീകുമാർ , അശോകൻ വെള്ളവേലി, ബിജു.വി.കണ്ണേഴൻ, ജി.ജയേഷ്, രത്‌നമ്മ വിജയൻ, ഒ.ഡി പ്രകാശൻ, നിർമ്മല ഗോപി എന്നിവർ പ്രസംഗിച്ചു.