വൈക്കം : കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് വൈക്കം യൂണി​റ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിനമാചരിച്ചു. സത്യാഗ്രഹ സ്മാരക മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സജ്ജമാക്കിയ കാർഗിൽ യുദ്ധ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. വൈക്കം യൂണി​റ്റ് രക്ഷാധികാരി സി.ആർ.ജി നായർ പുഷ്പചക്രം സമർപ്പിച്ചു. പ്രസിഡന്റ് കെ.​ടി.രാമകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രഷറർ ശിവൻകുട്ടി നായർ, എസ്.രാധാകൃഷ്ണൻ നായർ, ഗോപി ശങ്കർ എന്നിവർ പ്രസംഗിച്ചു. വൈക്കം ലേക്ക് സി​റ്റി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടൻമാരായ ക്യാപ്റ്റൻ എസ്.എസ് സിദ്ധാർത്ഥൻ, സുബേദാർ ഒ.കെ വിക്റമൻ, ജെ.ഡബ്ല്യൂ.ഒ അനൂപ് വർമ്മ, ഹവിൽദാർ ജോർജ് വർഗീസ്, ഹവിൽദാർ വി.ബാബു, സർജന്റ് ഗോപി ശങ്കർ, സർജന്റ് സതീഷ് മേനോൻ, സർജന്റ് റോയ് വർഗീസ് എന്നിവരെ റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി ജോസഫ് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.