ball

കോട്ടയം . ലൂർദിയൻ ബാസ്‌കറ്റ്‌ ബാൾ ടൂർണമെന്റ് തിങ്കളാഴ്ച ആരംഭിക്കും. ലൂർദ് പബ്ലിക് സ്‌കൂളിന്റെ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 30 ലധികം ടീമുകൾ പങ്കെടുക്കും. വൈകിട്ട് മൂന്നിന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഫിലിപ്പ് നെൽപുരപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. വ്യാഴാഴ്ചയാണ് ഫൈനൽ. 6.30 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്യും.