
കോട്ടയം . അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാ ബാങ്ക് തൊഴിൽ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്നതിനായി മോട്ടോർ മേഖലയിൽ ജോലിചെയ്യുന്നവർക്ക് ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തവർക്ക് വിവിധ സാമൂഹിക സുരക്ഷ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് മുൻഗണന ലഭിക്കും. അക്ഷയ കേന്ദ്രങ്ങൾ, പൊതുസേവനകേന്ദ്രങ്ങൾ എന്നിവ വഴി രജിസ്റ്റർ ചെയ്യാം. 31നകം അപേക്ഷിക്കണം.