
മുണ്ടക്കയം. കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലും മറ്റുമുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ഭൗമ ശാസ്ത്രപരമായ കാരണങ്ങളെപ്പറ്റിയും പാരിസ്ഥിതിക -സാമൂഹ്യ ആഘാതങ്ങളെയും കുറിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് പാലക്കാട് ഐ.ആർ.ടി.സി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സെന്റർ ഫോർ നാച്വറൽ റിസോഴ്സ് മാനേജ്മെൻ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ പഠന റിപ്പോർട്ടിന്റെ അവതരണം 30 ന് വൈകിട്ട് 3 മണിക്ക് നടക്കും. കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടക്കുന്ന ജനകീയ സദസിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ അദ്ധ്യക്ഷനാവും. പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.എസ്.ശ്രീകുമാർ നേതൃത്വം നൽകിയ പഠനസംഘം ദുരന്ത സ്ഥലങ്ങൾ സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.