കൊടുങ്ങൂർ: ക്ഷീരകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തി കേരള കർഷകസംഘം കൊടുങ്ങൂരിലും കറുകച്ചാലിലും ധർണയും ഒപ്പ് ശേഖരണവും നടത്തി. കൊടുങ്ങൂർ ക്ഷീര സംഘത്തിന് മുന്നിൽ കർഷക സംഘം വാഴൂർ ഏരിയാ സെക്രട്ടറി അഡ്വ.ബെജു കെ. ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജി സുരേഷ് കളരിയ്ക്കൽ അദ്ധ്യക്ഷനായി. അഡ്വ.പി .എസ് .സെയ്‌നുല്ലാബ്ദീൻ,വി. പി .റെജി,കെ. എസ്. ശ്രീജിത് എന്നിവർ സംസാരിച്ചു. കറുകച്ചാലിൽ കർഷകസംഘം വാഴൂർ ഏരിയ ട്രഷറർ ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. കെ.എൻ വിശ്വംഭരൻ സംസാരിച്ചു.