കോട്ടയം: ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കണമെന്നും ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ബാങ്ക് നേരിട്ട് അടയ്ക്കണമെന്നും ഓൾ കേരള കനറാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ കോട്ടയം റീജനൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ആർ.ആർ.എസ് അയ്യർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.പി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.