k-rail-

ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ അമാന്തം കാണിക്കരുതെന്ന് ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. മാടപ്പള്ളിയിലെ സ്ഥിരം സമരപ്പന്തലിൽ സത്യഗ്രഹ സമരത്തിന്റെ നൂറാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ലാ ചെയർമാൻ ബാബുകുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പി.സി.തോമസ്, കെ.സി.ജോസഫ്, ലിജിൻ ലാൽ, ജോസി സെബാസ്റ്റ്യൻ, പ്രൊഫ.എം.പി.മത്തായി, എം.ബി.ബാബുരാജ്, എസ്.രാജീവൻ, അഡ്വ.ടോമി കല്ലാനി, വിജെ,ലാലി. കുഞ്ഞുകോശി പോൾ, സലിം പി.മാത്യു, മിർഷാദ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.