കുമരകം: കോലടിക്കരിയിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. കരീമഠം കോലടിക്കരി കൂരിച്ചാൽ പാടശേഖരസമിതിയുടെയും പ്രദേശവാസികളുടെയും ഏറെക്കാലമായുള്ള ആവശ്യത്തെ തുടർന്നാണ് നടപടി. വൈദ്യുതി മുടക്കത്തിനും വോൾട്ടേജ് ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. മോട്ടർ തറയ്ക്ക് സമീപത്തായാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. മുൻപ് ദൂരെയുള്ള ട്രാൻഫോർമറിൽ നിന്നുമുളള വിതരണമായിരുന്നതിനാൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്നു. ഇതുമൂലം പാടത്തെ വെള്ളം വറ്റിയ്ക്കാൻ കാലതാമസമെടുത്തിരുന്നു. 58 ഏക്കർ വരുന്ന പാടശേഖരത്തിലെ കരയിലും തുരുത്തുകളിലുമായി താമസിയ്ക്കുന്ന 75 ഓളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതം അനുഭവിച്ചിരുന്നു. പ്രദേശത്തെ വൈദ്യുതി പ്രശ്നം ചൂണ്ടികാട്ടി കേരളാ കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.