ഈരാറ്റുപേട്ട: എസ്.എൻ.ഡി.പി യോഗം 3245 ാം ഈരാറ്റുപേട്ട നമ്പർ ശാഖയുടെയും പൂഞ്ഞാർ ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും 31ന് രാവിലെ 9.30 മുതൽ 12 വരെ ഈരാറ്റുപേട്ട മറ്റയ്ക്കാട് ശാഖാ ഹാളിൽ നടക്കും. ന്യൂ വിഷൻ മെഡിക്കൽ ഡയറക്ടർ ഡോ. സി.കെ ധ്രൂമിൽ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പ് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ ഉദ്ഘാടനം ചെയ്യും. ശാഖാ ചെയർമാൻ കെ.ആർ ഷാജി അദ്ധ്യക്ഷത വഹിക്കും. അനു ശ്രീഹരി, ബിന്ദു അജി, എം.ആർ രഞ്ജിത്ത് എന്നിവർ പങ്കെടുക്കും. ശാഖാ വൈസ് ചെയർമാൻ കെ.എൻ രവീന്ദ്രൻ സ്വാഗതവും ശാഖാ കൺവീനർ സുജ മണിലാൽ നന്ദിയും പറയും.