പാലാ : പാലാ ജനറൽ ആശുപത്രിയിൽ സ്ഥിരമായി ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ സുരക്ഷ നടപടികൾ സ്വീകരിക്കുന്നത്തിന്റെ ഭാഗമായി ഹോസ്പിറ്റലിൽ സ്ഥിരമായി പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് പാലാ പൗരവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ. സന്തോഷ് മണർകാട് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കാവുകാട്ട്, ജോസ് വേരാനാനി, ജോബി കുറ്റിക്കാട്ട്, ക്യാപ്റ്റൻ ജോസ് കുഴികുളം,എംപി കൃഷ്ണൻ നായർ, ടോണി തൈപറമ്പിൽ, മൈക്കിൾ കാവുകാട്ട്,അപ്പച്ചൻ ചെമ്പൻകുളം, തങ്കച്ചൻ മണ്ണുശേരി തുടങ്ങിയവർ പ്രസംഗിച്ചു.