എരുമേലി: അനധികൃതമായി മദ്യവില്പന നടത്തിയയാൾ പിടിയിൽ. പുഞ്ചവയൽ കോച്ചൻജേരിൽ അഭിലാഷ് (43)നെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ ഓട്ടോറിക്ഷയിൽ അനധികൃതമായി മദ്യവില്പന നടത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഓട്ടോറിക്ഷയുടെ പിൻവശത്തെ ക്യാബിനിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ മദ്യം സൂക്ഷിച്ചാണ് വില്പന നടത്തിയിരുന്നത്. പൊൻകുന്നം സബ് ഇൻസ്‌പെക്ടർ ടി.എച്ച് നിസാർ, സി.പി.ഒ. ബഷീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.