
ചങ്ങനാശേരി. ഡെമോക്രാറ്റിക് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ഏകദിന നേതൃത്വ ശില്പശാല ശനിയാഴ്ച നടക്കും. എൻ.എസ്.എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശില്പശാല രാവിലെ പത്തിന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്യും. സ്‌കൂൾസ് ജനറൽ മാനേജരും ഇൻസ്‌പെക്ടറുമായ ഡോ.ജി.ജഗദീശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കേരള വിദ്യാഭ്യാസചട്ടങ്ങളും വിദ്യാഭ്യാസനിയമങ്ങളും എന്ന വിഷയത്തിൽ റിട്ട.എ.ഇ.ഒ കെഗോപകുമാരപിള്ളയും സംഘടനാചരിത്രം എന്ന വിഷയത്തിൽ ഡി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.വിനോദ്കുമാറും ക്ലാസ് നയിക്കും. സംസ്ഥാന പ്രസിഡന്റ് ബി.കൃഷ്ണകുമാർ ക്ലാസ്സ് അവലോകനം ചെയ്യും.