
കോട്ടയം. അങ്കണവാടി കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്ന 'തേൻകണം' പദ്ധതി ജില്ലയിൽ നടപ്പാക്കി. 2050 അങ്കണവാടികളിലായി 17,503 കുട്ടികൾക്കാണ് ചൊവ്വ, വെള്ളി ദിവസങ്ങളിൽ 6 തുള്ളി തേൻ വീതം നൽകുന്നത്. സംപുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് ഹോർട്ടികോർപ്പുമായി ചേർന്നാണ് തേൻകണം പദ്ധതി നടപ്പാക്കുന്നത്. കുട്ടികളിലെ പോഷണകുറവ് പരിഹരിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ മൂന്ന് മാസത്തേയ്ക്ക് 300 ഗ്രാം തേൻ വീതം ഓരോ അങ്കണവാടിയിലും വിതരണം ചെയ്യും. സംസ്ഥാനതലത്തിൽ മെയ് അവസാനത്തോടെയാണ് പദ്ധതി ആരംഭിച്ചത്.