award

കിടങ്ങൂര്‍. ഇന്നത്തെ ഉന്നതവിജയികള്‍ ആണ് നാളെ ലോകം നിയന്ത്രിക്കുന്നതെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) കിടങ്ങൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മികച്ച വിജയികള്‍ക്കുള്ള അവാര്‍ഡ്ദാന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോസ് തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ഡോ.സാബു ഡി.മാത്യു ക്ലാസ് നയിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി.കീപ്പുറം, സെക്രട്ടറി സിറിയക് ചാഴികാടന്‍, പ്രദീപ് വലിയപറമ്പില്‍, ബോബി മാത്യു കീക്കോലില്‍, ജോണി പടിക്കമ്യാലില്‍, പി.രാധാകൃഷ്ണകുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.