
ചങ്ങനാശേരി. ലഹരിവസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കാൻ സർക്കാരുകൾ ശ്രമിക്കണമെന്ന് ഡോ.ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ജനബോധൻ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം പായിപ്പാട് ഗവൺമെന്റ് സ്‌കൂളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, ജാഥാ ക്യാപ്റ്റൻ ജോസ് കലയപുരം തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലങ്ങളിലും, 1ന് കോട്ടയം, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിലും, 2ന് പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിലും ജാഥ എത്തും.