
മണർകാട്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണർകാട് മഹിളാ സമാജം വനിത ഗ്രന്ഥശാലയ്ക്കുള്ള ടി.വിയും ബയോ ടോയ്‌ലറ്റിന്റെ താക്കോലും കൈമാറി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പ്രേമ ബിജു, ബ്ലോക്ക് മെമ്പർ ബിജു തോമസ്, പഞ്ചായത്ത് അംഗങ്ങളായ ജോമോൾ ജിനീഷ്, ജോളി എബ്രഹാം, നേതൃ സമിതി കൺവീനർ ടി.വി നാരായണ ശർമ. അന്നമ്മ വർഗീസ്, സിന്ധു സുധീർ എന്നിവർ പങ്കെടുത്തു.