പാലാ: ജനറൽ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് നിഷ്‌ക്രിയത്വത്തിനും ആശുപത്രി ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി കവാടത്തിൽ പ്രതിഷേധ ധർണ നടത്തി.
കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണ കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. പ്രിൻസ് വി സി ,ഷോജി ഗോപി, അർജുൻ സാബു, ടോണി ചക്കാല, ജോയി മഠം, തോമാച്ചൻ പുളിന്താനം, ബാബു കുഴിവേലി ,ദളിത് കോൺഗ്രസ് പ്രസിഡന്റ് സത്യനേശൻ തോപ്പിൽ ,ബേബി പട്ടേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.