കോട്ടയം: അഡ്വ. വി.വി.പ്രഭയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി കോട്ടയം 1338 ടൗൺ (ബി) ശാഖാ അനുശോചിച്ചു. ശാഖാ യോഗം ആക്ടിംഗ് പ്രസിഡന്റ് സാം എസ്.സപ്രൂ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി മെമ്പർ കെ.എസ് ഗംഗാധരൻ, മുൻ പ്രസിഡന്റ് എസ്.ദേവരാജൻ, കമ്മറ്റി അംഗങ്ങളായ പി.കെ രാജേന്ദ്രപ്രസാദ്, പി.ആർ പുരുഷോത്തമൻ, എം.സി രഞ്ജിത്ത്, ഷിബു കൊച്ചുമുറിയിൽ എന്നിവർ പങ്കെടുത്തു.