കടപ്ലാമറ്റം: കടപ്ലാമറ്റം സിവിൽ സ്റ്റേഷന്റെ നിർമാണം ആരംഭിച്ചു. മോൻസ് ജോസഫ് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം. സെന്റ് മേരീസ് പള്ളി വിട്ടുനൽകിയ 25 സെന്റ് സ്ഥലത്ത് 16,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 3 നിലകളിലായാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ആദ്യ ഘട്ടത്തിൽ 5600 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുനില മന്ദിരത്തിൽ പഞ്ചായത്ത് സമുച്ചയം, വില്ലേജ് ഓഫീസ്, കൃഷിഭവൻ, ഹോമിയോ ആശുപത്രി, വി ഇ ഒ ഓഫീസ്, എൽ എസ് ജി ഡി ഓഫീസ് എന്നിവയാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക. മൂന്ന് മാസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കി സമർപ്പിക്കുകയാണ് ലക്ഷ്യം.