കോട്ടയം: നാഷണലിസ്റ്റ് കിസ്സാൻ സഭയുടെ ജില്ലാ നേതൃത്വയോഗം എൻ.സി.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ജോയി ഉപ്പാണി അദ്ധ്യക്ഷത വഹിച്ചു. ക്ഷീരകർഷകരുടെ പ്രശ്‌നങ്ങളും നെൽകർഷകരുടെ നെല്ല്‌സംഭരണത്തിലെ പരാതികൾക്കും പരിഹാരം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാബു കപ്പക്കാല, ഗ്ലാഡ്‌സൻ ജയ് ക്കബ് കിസ്സാൻ സഭ സംസ്ഥാന സെക്രട്ടറി പി.ഡി വിജയൻ നായർ, ഭാരവാഹികളായ പി.സി സുരേഷ് ബാബു, ബ്രയിറ്റ് തോമസ്, സത്യൻ വി. കൃഷ്ണൻ, എൻ.സി ചാക്കോ, സി.ആർ മണിക്കുട്ടൻ, ജോൺസൻ ജോർജ്, ജോർജ് മങ്കുഴിക്കരി തുടങ്ങിയവർ പങ്കെടുത്തു.