tourism

കോട്ടയം . മൺസൂൺ ടൂറിസം ആരംഭിച്ചിട്ടും ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മുൻകാലത്തെ അപേക്ഷിച്ച് സഞ്ചാരുകളുടെ വൻകുറവ്.

വിദേശ ടൂറിസ്റ്റുകൾ ആരും എത്തുന്നില്ല. ഇതോടെ ടൂറിസം മേഖലയിൽ വലിയ വരുമാന നഷ്ടമാണ് നേരിടുന്നത്. ജില്ലയിൽ ബാക്ക് വാട്ടർ ടൂറിസം, ഹിൽറ്റേഷൻ, ചെറിയ വെള്ളച്ചാട്ടങ്ങളും ആണ് ഡി ടി പി സിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ളത്. ഇവിടേക്ക് പ്രാദേശിക ടൂറിസ്റ്റുകളാണ് കൂടുതലായും എത്തുന്നത്. ജില്ലയിലെ പ്രധാന കായൽ വിനോദ മേഖലയായ കുമരകത്ത് മാത്രമാണ് വിദേശ ടൂറിസ്റ്റുകൾ എത്തുന്നത്. മറ്റ് ടൂറിസ്റ്റ് സെന്ററുകളിലേക്ക് ജില്ലയിൽ നിന്നുള്ളതും, മറ്റ് ജില്ലകളിൽ നിന്നുള്ളതുമായ പ്രാദേശിക ടൂറിസ്റ്റുകളാണ് എത്തുന്നത്. പ്രാദേശിക ടൂറിസ്റ്റുകളുടെ യാത്ര പൊതുവെ കാലാവസ്ഥയെ അനുസരിച്ചാണ്. വിദേശ ടൂറിസ്റ്റുകളെ സംബന്ധിച്ച് കാലാവസ്ഥ ആസ്വദിക്കാനാണ് എത്തുന്നത്. അമേരിക്ക, യു കെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ജില്ലയിലേക്ക് കൂടുതലായും എത്തിയിരുന്നത്. കൂടാതെ ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും. ഇപ്പോഴെത്തുന്നതിൽ 90 ശതമാനവും പ്രാദേശിക ടൂറിസ്റ്റുകളാണ് എത്തുന്നത്. കു

കുമരകത്ത് വിനോദസൗകര്യങ്ങളില്ല.

കുമരകത്ത് വരുന്ന ടൂറിസ്റ്റുകൾക്ക് മറ്റ് വിനോദോപാദികൾ ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഹൗസ് ബോട്ട് യാത്രയല്ലാതെ ടൂറിസ്റ്റുകൾക്ക് കൂടുതൽ വിനോദ സൗകര്യങ്ങൾ കുമരകത്ത് ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. റെസ്‌പോൺസബിൾ ടൂറിസം പോലുള്ള സംഘടനകൾ കൊടുക്കുന്ന ചെറിയ ചെറിയ പരിപാടികൾ മാത്രമാണ് ഇപ്പോഴുള്ളത്. ബാക്ക് വാട്ടർ ടൂറിസം ആസ്വദിക്കാൻ കുമരകത്ത് ഒരു ദിവസം 3000 ത്തോളം ടൂറിസ്റ്റുകളാണ് എത്തുന്നത്. കൊവിഡിന് മുൻപ് ഇതിൽ കൂടുൽ എത്തിയിരുന്നു. ഇല്ലിക്കക്കല്ലിൽ ഒരു ദിവസം തദ്ദേശീയരായ ആയിരം പേർ മാത്രമാണ് വരുന്നത്. മഴക്കാലമായതോടെ വെള്ളച്ചാട്ടം കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.

ഡി ടി പി സി സെക്രട്ടറി റോബിൻ പറയുന്നു.

അന്യസംസ്ഥാനത്തു നിന്നും, വിദേശ രാജ്യങ്ങിൽ നിന്നും മുൻകാലങ്ങളിൽ എത്തിയിരുന്ന പോലെ ടൂറിസ്റ്റുകൾ എത്തുന്നില്ല. ഓണത്തോട് അനുബന്ധിച്ച് എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.