കോട്ടയം: കോടിമത സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. അവാർഡ് ദാന സമ്മേളനം പ്രമുഖസഹകാരിയും എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗവുമായ അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്.ജയശ്രീ സമ്മാനദാനം നിർവഹിക്കും.