subeesh-

ചങ്ങനാശേരി. മാടപ്പള്ളി കുറുമ്പനാടം ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സുബീഷിനെ (23) ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ജില്ലയിൽ നിന്നു പുറത്താക്കി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ തൃക്കൊടിത്താനം, കറുകച്ചാൽ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വധശ്രമം, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വീടുകയറി ആക്രമിക്കുക, വസ്തുവകകൾ നശിപ്പിക്കുക, പെപ്പർസ്‌പ്രേ ഉപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് സുബീഷ്. നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി, കൂടുതൽ പേർക്ക് കാപ്പ ചുമത്തുന്നതുൾപ്പടെയുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.