കോട്ടയം: മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ആഗസ്റ്റ് 9,10,11 തീയതികളിൽ കോട്ടയം അനശ്വര തീയറ്ററിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റി, മഴവില്ല് വനിതാ ഫിലിം സൊസൈറ്റിയുമായി ചേർന്ന് സർവകലാശാലാ ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കുമായി ചലച്ചിത്ര ആസ്വാദന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചലച്ചിത്ര അക്കാദമിയുടെ അവാർഡ് നിർണയസമിതി അംഗം ഡോ. അജു കെ. നാരായണൻ ശ്രീദേവി പി. അരവിന്ദിന് കൈമാറി മഴവില്ല് വനിതാ ഫിലിം സൊസൈറ്റിയുടെ മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് ഉദ്ഘാടനം ചെയ്തു. മലയാളം സർവകലാശാല സ്‌കൂൾ ഓഫ് ഫിലിം സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫ.ശ്രീദേവി പി. അരവിന്ദ് ചലച്ചിത്ര ആസ്വാദന പരിശീലന ക്ലാസ് നയിച്ചു. വനിതാ സബ് കമ്മിറ്റി കൺവീനർ ജെസ്‌നി കെ. ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വി.പി മജീദ്, ഹേന ദേവദാസ്, ജലജമണി, ജെ.ലേഖ, എം.എൻ ശ്യാമള, വി.വി ഷൈല,രശ്മി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വനിതാ സബ് കമ്മിറ്റി ജോയിന്റ് കൺവീനർ രമ്യ വിശ്വനാഥൻ സ്വാഗതവും അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.സ്വപ്ന നന്ദിയും പറഞ്ഞു.