വാഴൂർ ഈസ്റ്റ്:എസ്.എൻ.ഡി.പി യോഗം 231-ാം നമ്പർ ശാഖയിലെ കുടുംബസംഗമം എസ്.എസ്.എൽ.സി. പ്ലസ് ടു വിജയികൾക്കുള്ള അവാർഡിദാനം,ശാഖാംഗമായ എം.എൽ.എയ്ക്ക് സ്വീകരണം എന്നിവ നാളെ നടക്കും.1.30ന് ശാഖാ ഓഡിറ്റോറിയത്തിൽ സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് പി.എ.അനിയൻ അദ്ധ്യക്ഷനാകും. വിജയലാൽ നെടുംകണ്ടം പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സംഘടനാ സന്ദേശം നൽകും. ശാഖാംഗമായ പീരുമേട് എം.എൽ.എ വാഴൂർ സോമന് സ്വീകരണം നൽകും തുടർന്ന് എം.എൽ.എ കുട്ടികൾക്കുള്ള അവാർഡ് വിതരണം നിർവഹിക്കും.ശാഖാ വൈസ് പ്രസിഡന്റ് എം.റിജു നന്ദി പറയും.