police

രാമപുരം: പൊലീസിന് സി.പി.എമ്മിന്റെ അന്ത്യശാസനം. 24 മണിക്കൂറിനകം പ്രതികളെ പിടിച്ചില്ലെങ്കിൽ ‌കൈകാര്യം ചെയ്യാനറിയാമെന്നും സി.പി.എം.ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് മുന്നറിയിപ്പു നൽകി.
പഞ്ചായത്ത് പ്രസിഡന്റിന്റെ വീടാക്രമിച്ച കേസില്‍ ദുര്‍ബല വകുപ്പ് മാത്രം ചേര്‍ത്തുവെന്നാരോപിച്ചായിരുന്നു പൊലീസിനെതിരെ രോഷപ്രകടനം. ''നീയൊക്കെ തൊപ്പിയിട്ട് എന്തിനാണിങ്ങനെ നടക്കുന്നത്. പ്രതികള്‍ നാട്ടില്‍ വിലസുകയാണ്. വീട് തകര്‍ത്തതിന് പെറ്റികേസ് മാത്രമെടുത്ത രാമപുരത്തെയും പാലായിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ ഒന്നോര്‍ക്കണം. ഇവിടം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. അക്രമികളെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമന്ന് ഞങ്ങള്‍ക്കറിയാം'' ലാലിച്ചന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് രാമപുരത്ത് ഇടതുമുന്നണി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി.എം.നേതാവ് .

പ്രതികള്‍ക്കെതിരെ 452-ാം വകുപ്പ് പ്രകാരം കേസെടുത്തേ തീരു. പ്രമാണിമാരുടെ കാശുംമേടിച്ച് അക്രമികളെ സഹായിക്കാമെന്നാണ് നിങ്ങളുടെയൊക്കെ വിചാരമെങ്കില്‍ ചെലവാകില്ല. ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ല. '' ലാലിച്ചന്‍ പറഞ്ഞു.