പള്ളിക്കത്തോട്: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ കിഴക്കൻ മേഖലയിലെ നാല് ശാഖകളിലെ അംഗങ്ങളുടെ കൂട്ടായ്മയായ ആനിക്കാട് ഗുരുദേവദർശന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗുരുദേവദർശന സംഗമം ഇന്ന് നടക്കും.രാവിലെ 10ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.വ.വിനോദ് അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റുമാരായ പ്രസന്നൻ പട്ടരുമഠം,ജ്യോതിലാൽ വാകത്താനത്ത്,ടി.എൻ.ദിവാകരൻ,സെക്രട്ടറിമാരായ പി.കെ.ശശി,അജിത്ത് ആർ,ബോബി വി.ടി,സുമാസുകുമാരൻ എന്നിവർ പ്രസംഗിക്കും.കൺവീനർ കെ.ആർ രവീന്ദ്രൻ സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ മനു പള്ളിക്കത്തോട് നന്ദിയും പറയും. തുടർന്ന് വാഴൂർ ദേവരാജും ജയ പ്രദീപും നയിക്കുന്ന സംഗീതവിരുന്ന്. 449 ആനിക്കാട് ,4840 ഇളമ്പള്ളി,2052 ആനിക്കാട് വെസ്റ്റ്,4839 അരുവിക്കുഴി എന്നീ ശാഖകളാണ് കൂട്ടായ്മയിലുള്ളത്.