പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് മുൻപിലുള്ള വെയിറ്റിംഗ് ഷെഡും പരിസരവും ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ വൃത്തിയാക്കി.

രോഗികൾ ഉൾപ്പടെ നിരവധി യാത്രക്കാർ എത്തുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും കാട് കയറിയും മാലിന്യം നിറഞ്ഞും വൃത്തിഹീനമായിരുന്നു.
ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയുടെ പ്രചരണാർത്ഥം ചേപ്പുംപാറ, താവൂർ,കുന്നുംഭാഗം യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. എ.ആർ. രോഹിത്,പി .എസ് .സബിൻ,ശരത് ജോസഫ് എന്നിവർ നേതൃത്വം നൽകി.