journalism

കോട്ടയം . കെൽട്രോൺ നടത്തുന്ന മാദ്ധ്യമ കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായ പരിധി 30. വാർത്താ അവതരണം, പ്രോഗ്രാം ആങ്കറിംഗ്, മൊബൈൽ ജേണലിസം, വീഡിയോ എഡിറ്റിംഗ്, കാമറ എന്നിവയിലും പരിശീലനം ലഭിക്കും. പഠന സമയത്ത് ടെലിവിഷൻ വാർത്താ ചാനലുകളിലും ഡിജിറ്റൽ വാർത്താ ചാനലുകളിലും പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. താത്പര്യമുള്ളവർ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ നോളജ് സെന്ററുകളിൽ ആഗസ്റ്റ് 10നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ. 95 44 95 81 82.