ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ മെമ്പർഷിപ്പ് വിതരണ ദ്വൈമാസ ആചരണത്തിന്റെ ഉദ്ഘാടനം യോഗം കൗൺസിലർ എ.ജി തങ്കപ്പൻ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. ആദ്യ മെമ്പർഷിപ്പ് ഫോറം ആനന്ദാശ്രമം ശാഖാ പ്രസിഡന്റ് ടി.ഡി രമേശൻ ഏറ്റുവാങ്ങി. എസ്.എൻ.ഡി.പി യോഗം കൗൺസിലർ രാജൻ മഞ്ചേരി, യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ചങ്ങനാശേരി യൂണിയൻ കൗൺസിലർമാർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അജിത്ത് മോഹൻ, സെക്രട്ടറി അനിൽ കണ്ണാടി, വൈസ് പ്രസിഡന്റ് രമേശ് കോച്ചേരി, ജോയിന്റ് സെക്രട്ടറി ദിനു കെ. ദാസ്, യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം പ്രശാന്ത് മനന്താനം, കേന്ദ്ര സമിതി അംഗങ്ങളായ വിപിൻ കേശവൻ, സരുൺ ശ്രീനിവാസൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർമാരായ സിജു ഭാസ്‌കർ, വി.എസ് ഷജിത്ത് തുടങ്ങിയവർ പങ്കെടുത്തു.