bot

ചങ്ങനാശേരി . ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് പുതിയ ബോട്ട് സർവീസ് ആരംഭിച്ചതായി ജോബ് മൈക്കിൾ എം എൽ എ അറിയിച്ചു. കാവാലം സി ബ്ലോക്ക് വഴിയാണ് പുതിയ സർവീസ്. നിലവിലുള്ള ബോട്ട് കേടായതിനെ തുടർന്ന് ആലപ്പുഴ ഡോക്കിൽ ഒരുവർഷമായി കിടക്കുന്നെന്ന് എം എൽ എ മന്ത്രി ആന്റണി രാജുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പുതിയ സർവീസ് ഉൾനാടൻ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശം ഒരു പരിധി വരെ കുറക്കുമെന്നും ഒരുബോട്ടുകൂടി ഉടനെ സർവീസിന് ലഭ്യമാക്കുമെന്ന് ജല ഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു. ഈ സർവീസും കാവാലം വഴി ആലപ്പുഴയ്ക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.