തൃക്കൊടിത്താനം: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റ ആഭിമുഖ്യത്തിൽ തൃക്കൊടിത്താനത്തെ എല്ലാ കേന്ദ്രങ്ങളിൽ നിന്നും ശോഭാ യാത്രവിപുലമായി നടത്തുന്നതിന് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരിച്ചു. സി.സി മോഹനൻ (രക്ഷാധികാരി ), സജികുമാർ തിനപ്പറമ്പിൽ (പ്രസിഡന്റ് ), പി.സി രാജൻ (വൈസ് പ്രസിഡന്റ്), പി.ജി ഹരിദാസ് (സെക്രട്ടറി ), കെ.കെ അനിൽ (ജോയിന്റ് സെക്രട്ടറി ), ഗോപൻ മണിമുറി (ഖജാഞ്ചി ), സി.പി സാജൻ (മണ്ഡൽ ആഘോഷ പ്രമുഖ് ), ജി.റെനീഷ് (സഹ ആഘോഷ പ്രമുഖ് ) എന്നിവരെ തെരഞ്ഞെടുത്തു. ബാലഗോകുലം താലൂക്കാര്യ ദർശി ജി.രതീഷ്, സഹ ബൗധിക് പ്രമുഖ് ജിഷ്ണു, മണ്ഡൽ കാര്യ വാഹക് പി.എസ് കണ്ണൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.