press

തൊടുപുഴ . ഇടുക്കി പ്രസ് ക്ലബ്‌ബോഡി ബിൽഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷൻ ഓഫ് ഇടുക്കിയുമായി സഹകരിച്ച് മാദ്ധ്യമപ്രവർത്തകർക്കായി നടത്തുന്ന ആരോഗ്യസംരക്ഷണ പദ്ധതി 'ബോഡിഗാർഡിന്റെ' ഉദ്ഘാടനം നടന്നു. പ്രസിഡന്റ്‌ സോജൻ സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. മുൻ മിസ്‌കേരള വിമൻസ് ഫിറ്റ്‌നസ് ജിനിഗോപാൽ ഡംബൽ ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയിലെ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് ചടങ്ങിൽ വിതരണം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, മങ്ങാട്ടുകവല ക്രോസ് ഫിറ്റ് ഫിറ്റ്‌നസ് സെന്റർ ഉടമ ബി. അരവിന്ദ്, പ്രോഗ്രാം കോർഡിനേറ്റർ ജോർജ്ജ് തോമസ് എന്നിവർ പ്രസംഗിച്ചു. തൊടുപുഴ, കട്ടപ്പന, കുമളി എന്നിവിടങ്ങളിലെ വിവിധ ഫിറ്റ്‌നസ് സെന്ററുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.